ഡൽഹി : ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ ഇടിയുന്നു. തുടർച്ചയായ മൂന്നാം ആഴ്ചയാണ് വില ഇടിയുന്നത്. ബ്രെന്റ് ക്രൂഡ് ബാരലിന് 74.17 ഡോളറും, വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് യുഎസ് ക്രൂഡ് ബാരലിന് 70.04 ഡോളറുമാണ് വില. അമേരിക്കയിലെയും ചൈനയിലെയും സാമ്പത്തിക പ്രവർത്തനങ്ങൾ കുറഞ്ഞതോടെയാണ് ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞത്. ഇറാഖ് കയറ്റുമതി പുനരാരംഭിക്കൽ, കടപരിധിയിലെ പ്രതിസന്ധി, യുഎസ് പ്രാദേശിക വായ്പ ദാതാക്കളെ കുറിച്ചുള്ള ആശങ്കകൾ എന്നിവ എണ്ണ വിലയിൽ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
അതേസമയം, സെഹൻ വഴി ക്രൂഡോയിൽ കയറ്റുമതി പുനരാരംഭിക്കാൻ ഇറാഖ് സർക്കാരിന്റെ എണ്ണ വിപണന കമ്പനി സോമോ തയ്യാറാവുകയായിരുന്നു. ഇത് തുർക്കി ബോട്ടാസിനെ അറിയിച്ചിട്ടുണ്ട്. ഇന്ത്യ അറ്റ എണ്ണ ഇറക്കുമതി രാജ്യമായതിനാൽ വിലയിടിവ് രാജ്യത്തിന് ഗുണകരമാണ്. ആഭ്യന്തര ഉപഭോഗത്തിന്റെ 81 ശതമാനം എണ്ണയും വിവിധ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.
0 Comments