ബെംഗളൂരു : കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേടിയ വന്‍ വിജയത്തോടെ ദേശീയ തലത്തില്‍ പോലും ഹീറോയായി മാറിയ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ താന്‍ മത്സരിക്കുന്ന കനകപുര മണ്ഡലത്തില്‍ പ്രചാരണത്തിന് പോയത് ഒറ്റ ദിവസം മാത്രം. പക്ഷേ ജനങ്ങള്‍ അദ്ദേഹത്തെ ജയിപ്പിച്ചത് ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ്. ബി.ജെ.പി സ്ഥാനാര്‍ത്ഥി ആര്‍.അശോകയെയാണ് അദ്ദേഹം വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചത്. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ അധികാരത്തലേറ്റാനുള്ള തന്ത്രങ്ങളുമായി ഓടി നടക്കുന്നതിനിടയ്ക്ക് താന്‍ മത്സസരിക്കുന്ന മണ്ഡലത്തില്‍ പോയി പ്രചാരണം നടത്താന്‍ ഡി.കെ.ശിവകുമാറിന് സമയം ലഭിച്ചിരുന്നില്ല. തനിക്ക് വോട്ടര്‍മാര്‍ മികച്ച ജയം നല്‍കുമെന്ന് ഉറപ്പിച്ചിരുന്ന ശിവകുമാറിന്റെ ശ്രദ്ധ മുഴുവന്‍ സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലായിരുന്നു. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ജനകീയ നേതാവായി കളംനിറഞ്ഞു നിന്നപ്പോള്‍ തന്റെ പണിപ്പുരയില്‍ തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലായിരുന്നു ഡി കെ ശിവകുമാര്‍.
0 Comments