banner

എം.ഡി.എം.എയുമായി ബിരുദ വിദ്യാര്‍ഥി പിടിയില്‍ degree student-arrested-with-mdma

മലപ്പുറം : വണ്ടൂരില്‍ എംഡിഎംഎയുമായി ബിരുദ വിദ്യാര്‍ഥി പിടിയിലായി.പുല്ലങ്കോട് സ്വദേശി ചൂരപിലാന്‍ മുഹമ്മദ് നിഹാലാണ് അറസ്റ്റിലായത്.27 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ പക്കല്‍ നിന്ന് പോലീസ് കണ്ടെടുത്തത്.

ബാംഗ്ലൂരില്‍ ബി.എസ്.സി മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് നിഹാല്‍.ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ മാര്‍ഗം എംഡിഎംഎ വില്‍പനയ്ക്കായി എത്തിക്കുന്ന സംഘത്തില്‍ പെട്ടയാളാണ് നിഹാല്‍ എന്ന് പോലീസ് പറയുന്നു.

ബാംഗ്ലൂരില്‍ നിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വാണിയമ്പലം റെയില്‍വെ സ്റ്റേഷനില്‍ എത്തിയ ഇയാളെ വണ്ടൂര്‍ പോലീസും നിലമ്പൂര്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടുകയായിരുന്നു.വണ്ടൂര്‍ എസ്.ഐ മുസ്തഫ.ടി.പി യുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments