പാലക്കാട് : സംവിധായകൻ ലാൽ ജോസിന്റെ മാതാവ് ലില്ലി ജോസ് (83) നിര്യാതയായി. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം 15ന് വൈകുന്നേരം മൂന്നിന് ഒറ്റപ്പാലം തോട്ടക്കര സെന്റ് ജോസഫ് പള്ളിയിൽ നടക്കും.
ഒറ്റപ്പാലം എൽ.എസ്.എൻ ജി.എച്ച്.എസ്.എസിലെ ഹിന്ദി അധ്യാപിക ആയിരുന്നു ലില്ലി ജോസ്. ലില്ലി ജോസ് ദമ്പതികളുടെ മൂത്ത മകനാണ് ലാൽ ജോസ്. അദ്ദേഹം എഫ്.ബിയിലൂടെയാണ് മരണവിവരം അറിയിച്ചത്.
0 Comments