banner

ഡികെ ശിവകുമാറും ഖാർഗെയും തമ്മിലുള്ള ചർച്ച പൂർത്തിയായി; സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന് സൂചന



കര്‍ണാടക ഇനി ആര് ഭരിക്കുമെന്ന കാര്യത്തില്‍ ഇന്ന് രാത്രിയോടെ വ്യക്തത വരും. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തമ്മിലുള്ള ചര്‍ച്ച അവസാനിച്ചു. ഏകദേശം ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം ഡി.കെ ശിവകുമാര്‍ ഖാര്‍ഗെയുടെ വസതിയില്‍ നിന്ന് തിരിച്ചു. വിഷയത്തില്‍ പ്രതികരിക്കാന്‍ ഡി.കെ ശിവകുമാര്‍ തയ്യാറായില്ല. കര്‍ണാടക മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് വൈകീട്ടോടെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന തരത്തിലുള്ള സൂചനകള്‍ പുറത്തുവരുന്നുണ്ട്. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്കാണെന്ന കാര്യം ഹൈക്കമാന്‍ഡ് ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി പദത്തിലേക്ക് എത്താനുള്ള സാധ്യത കൂടുതല്‍ സിദ്ധരാമയ്യക്കാണ്. വിഷയത്തില്‍ ഡി.കെ ശിവകുമാര്‍ ഇടഞ്ഞാല്‍ പ്രശ്‌നപരിഹാരത്തിന് സോണിയ ഗാന്ധി നേരിട്ടിറങ്ങേണ്ടിവരും. ഡി.കെ ശിവകുമാറിനെ അനുനയിപ്പിച്ച് മുന്നോട്ടുപോകുകയാണ് ഹൈക്കമാന്‍ഡ് ലക്ഷ്യംവെയ്ക്കുന്നത്. ഖാര്‍ഗെയും സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അന്തിമ തീരുമാനം ഇന്നു തന്നെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Post a Comment

0 Comments