banner

മൂന്നാം നിലയിൽ അഡ്മിറ്റായി, പുലർച്ചെ അഞ്ച് മണിയോടെ എട്ടാം നിലയിലേക്ക് നടന്നുപോയി; സ്വകാര്യ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി വനിതാ ഡോക്ടർ മരിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു



കൊച്ചി : സ്വകാര്യ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) വനിതാ ഡോക്ടർ മരിച്ച സംഭവം. പോലീസ് അന്വേഷണം തുടരുന്നു

ഇടുക്കി അടിമാലി പനയ്ക്കൽ കല്ലായി വീട്ടിൽ ഡോ. ലക്ഷ്മി വിജയൻ (32) സ്വദേശിനി ലക്ഷ്മിയാണ് മരിച്ചത്. ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ആഴ്ചയാണ് ലക്ഷ്മിയെ അമൃതയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.

മൂന്നാം നിലയിൽ അഡ്മിറ്റായിരുന്ന ലക്ഷ്മി പുലർച്ചെ അഞ്ച് മണിയോടെ എട്ടാം നിലയിലേക്ക് നടന്നുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ശുചിമുറിയിൽ പോകാനായി എഴുന്നേറ്റതാണെന്നാണ് ബന്ധുക്കള്‍ നൽകുന്ന വിവരം.

മൂന്നാം നിലയോട് ചേർന്ന താൽക്കാലിക മേൽക്കൂരയിലേക്ക് വീണു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ലക്ഷ്മി വിഷാദ പ്രശ്നങ്ങൾ നേരിട്ടിരുന്നതായി ഡോക്ടർമാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

ഡൽഹിയിൽ നടന്ന അപകടത്തിൽ കൈമുട്ടിനു പൊട്ടലേറ്റതിനെ തുടർന്നു ശസ്ത്രക്രിയയ്ക്കും ചികിത്സകൾക്കുമായി കഴിഞ്ഞ എട്ടാം തീയതിയാണ് അമ്മയുടെ കൂടെയാണു ഡോ.ലക്ഷ്മി ആശുപത്രിയിൽ എത്തിയത്. ചേരാനല്ലൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്


Post a Comment

0 Comments