banner

ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച ഡോ. വന്ദനയുടെ സംസ്‌കാരം ഇന്ന് നടക്കും; വീട്ടിലേക്ക് എത്തുന്നത് ആയിരങ്ങൾ



കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച ഹൗസ് സര്‍ജന്‍ ഡോ.വന്ദന ദാസിന്റെ സംസ്‌കാരം ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പില്‍ നടക്കും. വീട്ടുമുറ്റത്ത് തയാറാക്കിയ പ്രത്യേക പന്തലില്‍ രാവിലെ മുതല്‍ പൊതുദര്‍ശനം ആരംഭിച്ചു.

പോസ്റ്റോമോര്‍ട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും മൃതദേഹം ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിലെത്തിച്ചത്. വന്‍ ജനാവലിയാണ് വന്ദനയെ അവസാനമായി കാണാന്‍ എത്തിയത്. മുതുകിലും തലയിലുമേറ്റ കുത്തുകളാണ് മരണത്തിനു കാരണമായതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് വന്ദന ദാസ് ആക്രമിക്കപ്പെടുന്നത്. ചികിത്സക്കായി പൊലീസ് എത്തിച്ച സ്‌കൂള്‍ അധ്യാപകനായ സന്ദീപ് വന്ദനയെ കത്രികകൊണ്ട് കുത്തുകയായിരുന്നു.

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനുമടക്കം നിരവധി പ്രമുഖര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കല്‍ കോളജിലും പൊതുദര്‍ശനമുണ്ടായിരുന്നു. ഇവിടെയെല്ലാം ആയിരക്കണക്കിന് ആളുകളാണ് വന്ദനയെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിയത്.

Post a Comment

0 Comments