banner

അഞ്ചാലുംമൂട് സ്വദേശിയായ എൻജിനീയർ ദുബൈയിൽ മരിച്ചനിലയിൽ



ദുബൈ : കൊല്ലം അഞ്ചാലുംമൂട് സ്വദേശിയായ എൻജിനീയർ ദുബൈയിൽ മരിച്ചനിലയിൽ കണ്ടെത്തി. അഞ്ചാലുംമൂട് സ്വദേശി ഡി. ശ്രീകുമാർ (46) നെയാണ് ദുബൈ കരാമയിൽ താമസസ്ഥലത്ത് ഞായറാഴ്ച അർധരാത്രിയോടെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

ഇലക്ട്രിക് എൻജിനീയറായിരുന്നു. ജോലിതേടി ദുബൈയിൽ സന്ദർശകവിസയിലെത്തിയിട്ട് രണ്ടുമാസത്തിലേറെയായി. 12 വർഷത്തോളം ദുബൈയിലുണ്ടായിരുന്നു.

അഞ്ചുവർഷം മുൻപാണ് നാട്ടിലേക്ക് തിരിച്ചുപോയത്. ഭാര്യ: സിനിമോൾ. രണ്ടു മക്കളുണ്ട്. പരേതനായ ധനപാലന്‍റെയും ലക്ഷ്മികുട്ടിയുടെയും മകനാണ്. സഹോദരങ്ങൾ: ശ്രീകല, ശ്രീലത.

Post a Comment

0 Comments