ന്യൂഡെൽഹി : ഡൽഹിയിൽ മാധ്യമപ്രവർത്തകനെതിരെ ചാരപ്രവർത്തനം നടത്തിയെന്ന് കേസ്. വിവേക് രഘുവൻഷി എന്ന മാധ്യമപ്രവർത്തകനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഡി ആർ ഡി ഒ, സൈന്യം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തി വിദേശ ഏജൻസിക്ക് നൽകിയെന്നാണ് ഇയാൾക്കെതിരെ ഉയർന്ന ആരോപണം. ഇത് സംബന്ധിച്ച് 12 ഇടങ്ങളിൽ സിബിഐ പരിശോധന നടത്തി.
0 Comments