banner

വിഐപിയായാലും കണ്ണടയ്ക്കില്ല!, റോഡിലെ ക്യാമറയില്‍ പിടിക്കപ്പെട്ടാൽ പിഴ ഒടുക്കണം; ആർക്കും ഇളവില്ലെന്ന് മോട്ടോര്‍വാഹനവകുപ്പ്

തിരുവനന്തപുരം : റോഡിലെ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന്റെ  ഭാഗമായി സ്ഥാപിച്ച എ ഐ ക്യാമറ നിരീക്ഷണത്തില്‍ നിയമന ലംഘനം തെളിഞ്ഞാല്‍ വി ഐ പികളും പിഴ ഒടുക്കേണ്ടിവരുമെന്ന് മോട്ടോര്‍വാഹനവകുപ്പ്. ഇത് സംബന്ധിച്ച് പ്രത്യേക വിജ്ഞാപനം ഇല്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കി. വി ഐ പി വാഹനങ്ങളെ എ ഐ ക്യാമറാ നിയമലംഘനങ്ങളില്‍ നിന്ന് ഒഴിവാക്കുമെന്ന പ്രസ്ഥാവനക്കെതിരെ നേരത്തെ വലിയ പ്രതിഷേധങ്ങള്‍ ജനങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് പാലക്കാട് സ്വദേശി ബോബന്‍ മാട്ടുമന്ത നല്‍കിയ പരാതിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാന വ്യക്തികള്‍ക്ക് പിഴ ഇളവില്ലെന്ന് മോട്ടോര്‍വാഹനവകുപ്പ് തന്നെ വ്യക്തമാക്കുന്നത്.

إرسال تعليق

0 تعليقات