banner

കെഎസ്ആർടിസി ബസില്‍ യുവതിക്ക് നേരെ പീഡനത്തിന് ശ്രമിച്ച സംഭവം!, സഹയാത്രികനായ യുവാവ് പോലീസ് പിടിയിൽ; കസ്റ്റഡിയിലെടുത്തത് ബസ് തടഞ്ഞ് നിര്‍ത്തി

മലപ്പുറം : കെ എസ് ആര്‍ ടി സി ബസില്‍ യുവതിക്ക് നേരെ പീഡന ശ്രമം നടത്തിയ സഹയാത്രികന്‍ അറസ്റ്റി്ല്‍. കാഞ്ഞങ്ങാട് - പത്തനംതിട്ട റൂട്ടിലോടുന്ന ബസില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സംഭവം. യുവതിയുടെ പരാതിയില്‍ കണ്ണൂര്‍ സ്വദേശി ഷംസുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു.  കണ്ണൂരില്‍ നിന്നാണ് യുവാവും യുവതിയും ബസില്‍ കയറിയത്. പിന്നീട് കോഴിക്കോട് വച്ചുതന്നെ യുവാവിന്റെ ശല്യം ആരംഭിച്ചതായി യുവതി പറയുന്നു.യുവതി ഇക്കാര്യം കണ്ടക്ടറോട് പറയുകയും കണ്ടക്ടര്‍ യുവാവിനെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തുകയും ചെയ്തു. എന്നാല്‍ വീണ്ടും ശല്യം ആരംഭിച്ചതോടെ യുവതി പോലീസ് എമര്‍ജന്‍സി ടോള്‍ നമ്പറില്‍ വിളിച്ച് പരാതിപ്പെട്ടു. ഇതോടെ വളാഞ്ചേരിയില്‍ വെച്ച് പോലീസ് ബസ് തടഞ്ഞ് നിര്‍ത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Post a Comment

0 Comments