banner

കല്യാണ ഓട്ടത്തിനിടെ ട്രാവലറിന് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടു, വൻ ദുരന്തം ഒഴിവായത് മിനിറ്റുകളുടെ വ്യത്യാസത്തിൽ

തൃശ്ശൂരില്‍ ട്രാവലറിന് തീപിടിച്ചു. തൃശ്ശൂര്‍ ചേലക്കര കൊണ്ടാഴിയിലായിരുന്നു അപകടം നടന്നത്. തീപിടുത്തത്തില്‍ ട്രാവലര്‍ പൂര്‍ണമായി കത്തി നശിച്ചു. കല്യാണ ഓട്ടത്തിനിടെ ഓഡിറ്റോറിയത്തില്‍ ആദ്യ ഘട്ടത്തില്‍ ആളുകളെ എത്തിച്ച ശേഷം രണ്ടാം ഘട്ടത്തിലേക്ക് ആളുകളെ എടുക്കുന്നതിനായി എത്തിയ സമയത്താണ് തീപിടുത്തം ഉണ്ടായത്. ആര്‍ക്കും തന്നെ പരിക്കില്ല.

തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. വളരെ പെട്ടെന്ന് വാഹനത്തില്‍ തീ ആളിപിടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉടന്‍ തന്നെ പുറത്തേക്ക് ഇറങ്ങി. ആളുകള്‍ വാഹനത്തില്‍ ഇല്ലാതിരുന്നത് കൊണ്ട് വലിയൊരു ദുരന്തമാണ് ഒഴിവായത്. ചേലക്കോട് കരണംകുന്നത്ത് ഹരികൃഷ്ണനാണ് വാഹനം ഓടിച്ചത്.

إرسال تعليق

0 تعليقات