അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 2006 മുതൽ 2016 വരെ ആലത്തൂരിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. ഇന്ന് വൈകീട്ടോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
എം.കൃഷ്ണന്റേയും കെ.പി.അമ്മുക്കുട്ടിയുടെയും മകനായി 1946 ജൂലൈ 15ന് ആനക്കരയിൽ ജനിച്ചു. വിദ്യാർഥിയായിരിക്കുമ്പോൾ കെഎസ്എഫിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. ഭാര്യ: കെ.കോമളവല്ലി. മക്കൾ: എം.സി.ആഷി (ഗവ. പ്ലീഡർ, എറണാകുളം ഹൈക്കോടതി), എം.സി.ഷാബി ( ചാർട്ടേഡ് അക്കൗണ്ടന്റ്). മരുമക്കൾ: സൗമ്യ, ശ്രീഷ.
0 Comments