banner

കൊല്ലത്ത് ഇടിമിന്നലേറ്റ് നാല് പേർക്ക് പരിക്ക്; പരിക്കേറ്റത് വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലിൽ



കൊല്ലം : കൊല്ലം ജില്ലയിലെ കടക്കലിൽ നാല് പേർക്ക് ഇടിമിന്നലേറ്റു. സാരമായി പരിക്കേറ്റ മൂന്ന് പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും മറ്റൊരാളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മഞ്ഞപ്പാറ സ്വദേശികളായ അക്ഷയ, ലിജി, ആദിത്യ, ലക്ഷ്മിക്കുട്ടി എന്നിവർക്കാണ് ഇടിമിന്നലേറ്റത്. അക്ഷയ, ലിജി, ആദിത്യ എന്നിവർ മെഡിക്കൽ കോളേജിലും ലക്ഷ്മികുട്ടി കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലിലാണ് നാല് പേർക്കും പരിക്കേറ്റത്.

Post a Comment

0 Comments