banner

കൊറോണയ്ക്ക് പിന്നാലെ മനുഷ്യനെ കുഴക്കാൻ ഫംഗല്‍ രോഗം; ആദ്യം ചർമ്മത്തെ ബാധിക്കും, പ്രതിരോധങ്ങൾ ഏൽക്കില്ല!, പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ


കൊറോണ മഹാമാരിക്ക് പിന്നാലെ വ്യാപനതോത് ഉയർന്ന ഫംഗൽ രോഗത്തിൻ്റെ പുതിയ വകഭേതം കണ്ടെത്തിയതായി ആരോഗ്യ പ്രവർത്തകർ. മരുന്നുകളോട് പ്രതിരോധിച്ച് നിൽക്കാൻ ശേഷിയുള്ള രോഗമാണ് അമേരിക്കയിൽ രണ്ട് രോഗികളിൽ കണ്ടെത്തിയത്. റിംഗ് വേം അല്ലെങ്കിൽ ടീനിയ എന്ന ഫംഗൽ രോഗമാണിത്. 28 ഉം 47 ഉം വയസുള്ള രോഗികളിലാണ് ഇത് സ്ഥിരീകരിച്ചത്. ഇത് ലോകമെമ്പാടുമുള്ള ഗവേഷകരെ ആകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

മനുഷ്യരുടെ ചർമ്മത്തെ ബാധിക്കുന്ന ഈ ഫംഗസ് പിന്നീട് ഒരു പകർച്ചവ്യാധിയാകാൻ സാധ്യതയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. എന്നാൽ ഇതിനെ നേരിടാൻ ലോകം ഇന്ന് സജ്ജമല്ലെന്നും സിഡിസി വിദഗ്ധർ വ്യക്തമാക്കുന്നു. ഫംഗസ് മൂലമുണ്ടാകുന്ന ചെറിയ വടത്തിലുള്ള പാടുകളിലൂടെ സംഭവിക്കുന്ന പകർച്ചവ്യാധിയാണ് റിംഗ് വേം. രോഗബാധിതരായ രണ്ട് സ്ത്രീകളുടെ ശരീരത്തിലും മുറിവുകൾ ഉണ്ടായിരുന്നതായി സിഡിസി അറിയിക്കുന്നു. കഴുത്ത്, പൃഷ്ഠഭാഗം, തുടകൾ, അടിവയർ എന്നിവിടങ്ങളിലെല്ലാം തിണർപ്പുകൾ പ്രത്യക്ഷമായി. ഈ രോഗികളുടെ കുടുംബാംഗങ്ങളും സമാനമായ രോഗലക്ഷണം കാണിച്ചു.

രോഗം എങ്ങനെ പടരുന്നു ?

വീട്ടുപരിസരങ്ങളിലൂടെയും സ്‌കൂൾ പരിസരങ്ങളിലൂടെയും രോഗം വളരെ പെട്ടെന്ന് പടരാമെന്ന് വിദഗ്ധർ പറയുന്നു. നേരിട്ടുളള സമ്പർക്കത്തിലൂടൊണ് സ്‌കിൻ ഫംഗസ് ഒരാളിൽ നിന്ന് മറ്റെയാളിലേക്ക് പകരുന്നത്. ഈ ഫംഗസ് ഏറെ കാലം ചർമ്മത്തിൽ തന്നെ ഉണ്ടാകുമെന്നാണ് കണ്ടെത്തൽ.

ഇന്ത്യയിലും ദക്ഷിണേഷ്യയിലുമൊക്കെ കണ്ടു വരുന്ന റിംഗ് വേമിൻറെ വകഭേദമായ ട്രിക്കോഫൈറ്റോൺ ഇൻഡോടിനേയാണ് ഇപ്പോൾ അമേരിക്കയിൽ റിപ്പോർട്ട് ചെയ്ത രണ്ടു കേസുകൾക്കും പിന്നിലെന്ന് സിഡിസി ചൂണ്ടിക്കാട്ടി. ചൊറിച്ചിൽ, ചർമം ചുവന്ന് തടിക്കൽ, രോമം നഷ്ടമാകൽ എന്നിവയാണ് റിംഗ് വേമിൻറെ ചില ലക്ഷണങ്ങൾ. നഖത്തിലും ചൊറിച്ചിൽ ഉണ്ടാകാം.

ഈ ഫംഗസിനെ പ്രതിരോധിക്കാൻ ചർമ്മം വൃത്തിയായും ഉണക്കിയും സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ചെരുപ്പിട്ട് നടക്കാനും ശരീരം വൃത്തിയായി സൂക്ഷിക്കാനും വെള്ളവും സോപ്പും ഉപയോഗിച്ച് കൈ വൃത്തിയായി കഴുകാനും ശ്രദ്ധിക്കണം.

Post a Comment

0 Comments