കൊല്ലത്ത് ശങ്കേഴ്സിന് സമീപം ഉയർന്ന് പൊങ്ങി മാലിന്യ കൂമ്പാരം; ചെറുവിരലനക്കാതെ കോർപ്പറേഷൻ
കൊല്ലം : ശങ്കേഴ്സ് ആശുപത്രിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ കൂമ്പാരം. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കാടുമൂടി നിലയിലാണ് സ്ഥലമുള്ളത്. സമീപത്ത് വീടുകളില്ലാത്തതിനാൽ മാലിന്യം നിക്ഷേപിക്കുന്നത് പതിവാണെന്ന് പ്രദേശവാസികളും ആരോപിച്ചു. ഇത്രയും പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിയിട്ടും നഗരത്തിലെ പ്രധാനയിടമായിട്ടും ചെറുവിരൾ അനക്കാതെ മൗനം സ്വീകരിക്കുകയാണ് അധികൃതർ. നടപടി സ്വീകരിക്കേണ്ട കോർപ്പറേഷൻ ഇതുവരെ ഒരു പരിഹാരവും കണ്ടിട്ടില്ല. സമീപവാസികൾ പരാതികൾ നൽകിയിട്ടും മാലിന്യങ്ങളുടെ കൂമ്പാരത്തിന് പരിഹാരം കാണാനുള്ള യാതൊരു ശ്രമവും കോർപ്പറേഷൻ അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. കോർപ്പറേഷൻ പരിധിയിലുള്ള പല സ്ഥലങ്ങളിലും ഇത്തരം മാലിന്യങ്ങൾ കാണാൻ കഴിയും
0 Comments