banner

ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കും!, പച്ച കപ്പയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

നിങ്ങൾ ആരോഗ്യമുള്ളവരാകാനുള്ള ഏറ്റവും നല്ല മാർഗം പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ കഴിക്കുക എന്നതു തന്നെയാണ്. പോഷകസമൃദ്ധമായ പഴങ്ങളും പച്ചക്കറികളും ഔഷധസസ്യങ്ങളും പ്രകൃതി നമുക്ക് നൽകിയിട്ടുണ്ട്. ഈ പ്രകൃതിദത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകാഹാരം നൽകുകയും ആരോഗ്യത്തിന് ഉത്തേജനം നൽകുകയും ചെയ്യുന്നു. അത്തരത്തിൽ, നിരവധി പോഷക​ ഗുണങ്ങൾ അടങ്ങിയ ഫലമാണ് പപ്പായ. നമ്മുടെ വീടുകളിൽ സുലഭമായി ലഭിക്കുന്ന പപ്പായയിൽ വിറ്റാമിനുകളും മറ്റും ധാരാളം അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് പച്ച പപ്പായയിൽ വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. നമുക്ക് അറിയാത്ത പല ​ഗുണങ്ങും പപ്പായക്കുണ്ട്. ശരീരഭാരം കുറയ്‌ക്കുന്നത് മുതൽ മുറിവുകൾ ഉണക്കുന്നത് വരെ ഒരുപാട് ​ഗുണങ്ങൾ. പപ്പായയുടെ അത്ര അറിയപ്പെടാത്ത ചില ആരോഗ്യ ഗുണങ്ങൾ നോക്കാം.

1. ദഹനം മെച്ചപ്പെടുത്തുന്നു

പപ്പായ നല്ല ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. പപ്പൈൻ എന്ന എൻസൈം ആണ് ഇതിന് സഹായിക്കുന്നത്. കൂടാതെ പപ്പായയിൽ ഫൈബർ അഥവാ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. പപ്പായയിലെ ഫൈബർ വൻകുടലിന്റെയും കുടലിന്റെയും ആന്തരിക ശുദ്ധീകരണമായി പ്രവർത്തിക്കുന്നു. ഇത് അസിഡിറ്റി, വയറിളക്കം, മലബന്ധം തുടങ്ങിയ ദഹനപ്രശ്നങ്ങളെ അകറ്റി നിർത്തുന്നു.

2. ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നു

ഫൈബർ ധാരാളം അടങ്ങിയ പച്ച പപ്പായ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. ഇവയിൽ കലോറി വളരെ കുറവും അന്നജം ധാരാളം അടങ്ങിയിട്ടുമുണ്ട്. ഇത് ദഹനപ്രശ്നങ്ങളെ തടയുകയും മലവിസർജ്ജനം സുഗമമാക്കുകയും ചെയ്യുന്നു. പഠനങ്ങൾ പ്രകാരം പച്ച പപ്പായ കൊളസ്ട്രോൾ കുറയ്‌ക്കുന്നതിനും സഹായിക്കും. അതിനാൽ, ശരീരഭാരം കുറയ്‌ക്കാനുള്ള ഭക്ഷണത്തിൽ പപ്പായ ഉൾപ്പെടുത്താം.

3. ചർമ്മത്തിന്റെ ആരോഗ്യത്തിന്

പപ്പായയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിന് അത്യുത്തമമാക്കുന്നു. ചർമ്മത്തിലെ മൃതകോശങ്ങളെ അലിയിക്കാനും പഴയവയെ നന്നാക്കാനും ഇത് സഹായിക്കും. അങ്ങനെ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നു. പച്ച പപ്പായ ദിവസവും കഴിക്കുന്നത് മുഖക്കുരുവും പാടുകളും അകറ്റാൻ സഹായിക്കും.

4. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു

പപ്പായയിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ധാതുക്കളും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു. കൂടാതെ, പപ്പായിലെ ഫൈബർ സാന്നിധ്യം വിഷവസ്തുക്കളെയും മാലിന്യങ്ങളെയും വളരെ കാര്യക്ഷമമായി പുറന്തള്ളുന്നു. പപ്പായയിലെ എൻസൈമുകളും ഫൈറ്റോ ന്യൂട്രിയന്റുകളും കോശങ്ങളുടെ കേടുപാടുകൾ പരിഹരിക്കുന്നതിന് ഗുണം ചെയ്യും. പപ്പായയിൽ അടങ്ങിയിരിക്കുന്ന ലാറ്റക്സ് എന്ന എൻസൈം ശരീരത്തിനുള്ളിൽ ശുദ്ധീകരിക്കുന്നു.

5. കണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു

നേത്രാരോഗ്യം മെച്ചപ്പെടുത്തുന്നതിന് പച്ച പപ്പായ ഭക്ഷണത്തിൽ ഉൾപ്പെടുത്തന്നത് നല്ലതാണ്. പപ്പായയിൽ ഗണ്യമായ അളവിൽ കരോട്ടിനോയിഡുകൾ ഉണ്ട്. ഇത് ശരീരത്തിൽ വിറ്റാമിൻ എ രൂപീകരിക്കാൻ കാരണമാകുന്നു. വാസ്തവത്തിൽ, ക്യാരറ്റ്, തക്കാളി എന്നിവയെ പോലും മറികടക്കുന്നു. അതിനാൽ, ആരോഗ്യമുള്ള കണ്ണുകൾക്ക് പച്ച പപ്പായ കഴിക്കമം.

6. മുറിവുകൾ സുഖപ്പെടുത്തുന്നു

പപ്പായയുടെ പോഷക ഗുണം ശരീരത്തിലെ വീക്കം, മുറിവുകൾ എന്നിവ സുഖപ്പെടുത്തുന്നതിന് സഹായകമാകും. പപ്പായയിലെ എൻസൈമുകളും പോഷകങ്ങളും സ്വാഭാവികമായും രോഗശാന്തി പ്രക്രിയയെ വേഗത്തിലാക്കും. ഫൈറ്റോ ന്യൂട്രിയന്റുകൾ പുതിയ കോശങ്ങളുടെ നിർമ്മാണ പ്രവർത്തനത്തിന് സഹായിക്കുന്നു. കൂടാതെ വേദന, വീക്കം, മറ്റ് അണുബാധകൾ എന്നിവ തടയുന്നു

Post a Comment

0 Comments