ആലപ്പുഴ : നഗരഹൃദയത്തിലെ ഇ.എം.എസ് സ്റ്റേഡിയം നവീകരണത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കഴിഞ്ഞ ഡിസംബറിൽ രണ്ടാംഘട്ട നിർമാണോദ്ഘാടനം നടത്തിയെങ്കിലും കാര്യങ്ങൾക്ക് ഇപ്പോഴും വേഗമില്ല. പഴയതിനേക്കാൾ ശോചനീയമാകുകയാണ് ഈപ്പോഴുള്ള സ്റ്റേഡിയം.
ഗ്രൗണ്ട് നിരപ്പാക്കുന്ന ജോലി ആരംഭിച്ചുവെന്ന് പറയുമ്പോഴും കാഴ്ചയിൽ ‘പഴയപടി’യിൽനിന്ന് ഒരുമാറ്റവുമില്ല. ഫുട്ബാൾ അടക്കമുള്ള മത്സരങ്ങൾക്കും മറ്റ് കായിക ഇനങ്ങളുടെ ട്രാക്കും ഫീൽഡും ഇനിയും ഒരുക്കിയിട്ടില്ല. ട്രാക്കും ഗാലറി അടക്കമുള്ള ഇരിപ്പിടങ്ങളും പൂർണമായും നശിച്ചു. അനുബന്ധമായ നഗരസഭ കെട്ടിടത്തിലെ മുറികളും പൊട്ടിപ്പൊളിഞ്ഞു.
0 Comments