കൊച്ചി : അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്ക് ആശ്വാസം.ഷാജിക്കെതിരായ വിജിലന്‍സ് കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.
മൂന്ന് മാസത്തേക്കാണ് കേസ് സ്‌റ്റേ ചെയ്തത്. കേസ് റദ്ദാക്കണെന്ന് ആവശ്യപ്പെട്ട് ഷാജി സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കേസില്‍ തനിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് നിയമ വിരുദ്ധമായിട്ടാണെന്നായിരുന്നു ഷാജിയുടെ വാദം. കേസ് സ്‌റ്റേ ചെയ്ത കോടതി ഷാജിയുടെ ഹരജി മൂന്ന് മാസത്തിനുശേഷം വീണ്ടും പരിഗണിക്കും.
0 Comments