banner

ആഭ്യന്തരവും ആരോഗ്യവകുപ്പും പരാജയം; കൊട്ടാരക്കര ടൗണിൽ പ്രതിഷേധ മാർച്ച്‌ നടത്തി യുവമോർച്ച



കൊട്ടാരക്കരയിൽ വൈദ്യ പരിശോധനയ്ക്ക് കൊണ്ട് വന്ന ലഹരിക്ക് അടിമയായ അധ്യാപകൻ്റെ കുത്തേറ്റ യുവ വനിത ഡോക്ടർ വന്ദന ദാരുണമായി കൊലചെയ്യപ്പെട്ടതിൽ 
 പ്രതിഷേധിച്ച് യുവമോർച്ച കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര ടൗണിൽ പ്രതിഷേധ മാർച്ച്‌ നടത്തി, കൊട്ടാരക്കര റെയിൽവേ സ്റ്റേഷന്റെടുത്ത് നിന്നും പ്രവർത്തകർ പ്രകടനമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് പോവുകയും അവിടെനിന്ന് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തുകയും ചെയ്തു. പോലീസ് സ്റ്റേഷനിലേക്ക് തള്ളി കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലിസ് തടഞ്ഞതിനെതുടർന്നു പ്രവർത്തകർ റോഡ് ഉപരോധിച്ചു.

 കൊട്ടാരക്കര പോലീസ് സ്റ്റേഷന് മുമ്പിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എസ് പ്രശാന്ത് പരിപാടി ഉദ്ഘാടനം ചെയ്തു,
കേരളത്തിൽ നിരന്തരം ഡോക്ടർമാർക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങൾക്ക് നേരെ ആരോഗ്യവകുപ്പും ആഭ്യന്തര വകുപ്പ് കൃത്യമായ നടപടികൾ സ്വീകരിക്കാത്തതാണ് കേരളത്തിൽ വീണ്ടും വീണ്ടും ഇത്തരത്തിലുള്ള അതിക്രമങ്ങളിൽ സാധാരണപ്പെട്ട ഡോക്ടർമാർ ഇരയാകുന്നത് ഈ ദാരുണ അന്ത്യദിന്റെ പൂർണ ഉത്തരവാദിത്വം ആരോഗ്യവകുപ്പിനും ആഭ്യന്തരത്തിനും ഒരുപോലെയുള്ളതാണെന്നും ആയതിനാൽ ഈ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാർ രാജിവച്ച് പുറത്തു പോകണമെന്നും ഉദ്ഘാടകൻ അറിയിച്ചു
 യുവമോർച്ച ജില്ലാ പ്രസിഡണ്ട് പ്രണവ് താമരാക്കുളം അധ്യക്ഷനായി ബിജെപി ജില്ലാ സെക്രട്ടറി ശ്രീ കെ ആർ രാധാകൃഷ്ണൻ പ്രതിഷേധ പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി യു ഗോപകുമാർ നന്ദി പറഞ്ഞു. ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര രാജ്‌മോഹൻ വളത്തുങ്ങൾ രഞ്ജിത അനിൽ,
യുവമോർച്ച കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് മാരായ രാഹുൽ കൃഷ്ണൻ,കൃഷ്ണരാജ് ജില്ലാ സെക്രട്ടറി ബിനു വടക്കേവിള, ജില്ലാ ട്രഷറർ അഭിജിത്ത് ആശ്രമം, ജില്ലാ കമ്മിറ്റി അംഗം ശരത് കുന്നിക്കോട്, അനന്തു കണ്ടച്ചിറ, മണ്ഡലം പ്രസിഡന്റുമാരായിട്ടുള്ള പ്രഭു ഇരവിപുരം രാഹുൽ കാരിയറ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments