banner

കൊല്ലത്ത് ബൈക്കിന് പിന്നിൽ ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ഭർത്താവ് ചികിത്സയിൽ

കൊല്ലം : കൊല്ലം പുന്തലത്താഴത്ത് ഇരുചക്ര വാഹനത്തിന് പിന്നില്‍ സ്വകാര്യ ബസ് ഇടിച്ചുകയറി അപകടം. അപകടത്തില്‍ വീട്ടമ്മ മരിച്ചു. ചന്ദനത്തോപ്പ് സ്വദേശി ബീനാ കുമാരിയാണ് (56) മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ഭര്‍ത്താവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അതേ സമയം, സമാനമായ രീതിയില്‍ വയനാട് പനമരം പച്ചിലക്കാടുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ടോറസ് ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ അഫ്രീദ്, മുനവര്‍ എന്നിവരാണ് മരിച്ചത്.

Post a Comment

0 Comments