banner

ഐ.ഡി.പി.ഡബ്ല്യു.ഒ.എ കൊല്ലത്ത് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു



കൊല്ലം : ഐ.ഡി.പി.ഡബ്ല്യു.ഒ.എ (ഇന്റർനെറ്റ്‌ ഡിറ്റിപി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് ആന്റ് ഓണഴ്‌സ് അസോസിയേഷൻ) കൊല്ലം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന കമ്മറ്റിയംഗം സാംപാലുവിളയുടെ അദ്ധ്യക്ഷതയിൽ കൊല്ലം ഐ.എം.എ ഹാളിൽ നടന്ന യോഗം എൻ.കെ പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ഐ.എം.എ മെഡിക്കൽ ഓഫീസർ ഡോ. അനിതാ ബാലകൃഷ്ണൻ, സംസ്ഥാന ട്രഷറർ അജയകുമാർ, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സുമാശങ്കർ, സംസ്ഥാന കമ്മിറ്റി അംഗങ്ങായ അബ്ദുൾ റഹീം, ഹുമയൂൺ കബീർ, യാസിർ അറാഫത്ത് തുടങ്ങിയവരും അജിത്ത് തേവള്ളി, ഷെമീർ, ഷൈൻ എന്നിവരും പങ്കെടുത്തു.

Post a Comment

0 Comments