banner

‘ഞാൻ ഓക്കെയാണ്, അന്വേഷണങ്ങൾക്ക് നന്ദി’; അപകട വാർത്തകൾക്ക് പിന്നാലെ പ്രതികരിച്ച് ‘ദി കേരള സ്റ്റോറി’ നടി



മുംബൈ : കഴിഞ്ഞ ദിവസമാണ് വിവാദ ചിത്രമായ ‘ദി കേരള സ്റ്റോറി’ സംവിധായകൻ സു​ദീപ്തോ സെന്നും നടി ആദാ ശർമയും അപകടത്തിൽപ്പെട്ട വാർത്തകള്‍ പുറത്തുവന്നത്. മുംബൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ പോകവെയാണ് അപകടമുണ്ടായത്. പിന്നാലെ ആദാ ശർമ പങ്കുവച്ച ട്വീറ്റ് ആണ് ശ്രദ്ധനേടുന്നത്. 

അപകടത്തിന് ശേഷം താൻ സുഖമായിരിക്കുന്നുവെന്നും വലിയ പ്രശ്‍നങ്ങൾ ഒന്നും ഇല്ലെന്നും ആദാ ശർമ്മ ട്വീറ്റ് ചെയ്‍തു. ‘എനിക്ക് സുഖമാണ് സുഹൃത്തുക്കളെ. ഞങ്ങളുടെ അപകടത്തെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ കാരണം ധാരാളം സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ടീം മുഴുവനും, ഞങ്ങൾ എല്ലാവരും സുഖമായിരിക്കുന്നു. ഗൗരവമായി ഒന്നുമില്ല. വലിയ പ്രശ്‍നങ്ങൾ ഒന്നുമില്ല. ഉത്കണ്ഠകൾക്ക് നന്ദി’, എന്നാണ് ആദാ ശർമ കുറിച്ചത്.

Post a Comment

0 Comments