banner

കൊല്ലം ജില്ലയിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടുപോത്തിൻ്റെ സാന്നിധ്യം

കൊല്ലം : ജില്ലയിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടുപോത്തിൻ്റെ സാന്നിധ്യം.  ചടയമംഗലം, കടയ്‌ക്കൽ, ഇട്ടിവ എന്നീ മേഖലകളിലാണ് കാട്ടുപോത്തിനെ കണ്ടതായി നാട്ടുകാർ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളെ മുൻനിർത്തി പ്രദേശവാസികൾ ഭീതിയിലാണ്. ടാപ്പിങ് തൊഴിലാളികളും പ്രഭാത സവാരിക്കു പോയവരുമാണ് ഞായർ പുലർച്ചെ കാട്ടുപോത്തിനെ കണ്ടത്. 

കടയ്‌ക്കൽ ആൽത്തറമൂട്, അരിനിരത്തുംപാറ, വടക്കേവയൽ, ശങ്കർ നഗർ, വാച്ചിക്കോണം പ്രദേശങ്ങളിൽ എത്തിയ പോത്ത് ഇളമ്പഴന്നൂർ വഴി ഇട്ടിവ പഞ്ചായത്തിലെ കിഴുതോണി വാർഡ് പ്രദേശത്തേക്കു കടന്നു. വിവരമറിഞ്ഞ്‌ സ്ഥലത്തെത്തിയ വനം വകുപ്പ്‌ ഉദ്യോഗസ്ഥരും പൊലീസും തിരച്ചിൽ നടത്തിയെങ്കിലും പോത്തിനെ കണ്ടെത്താനായില്ല. 

ആയൂർ പെരിങ്ങള്ളൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാളുടെ ജീവൻ നഷ്ടമായത് രണ്ടുദിവസം മുമ്പാണ്. തുടർന്ന്‌ ചടയമംഗലം കല്ലുമല, ഇടയ്‌ക്കുപാറ പ്രദേശത്ത് മറ്റൊരു പോത്തിനെയും കണ്ടെത്തിയിരുന്നു. ഈ പോത്താണ് കടയ്‌ക്കൽ, ഇട്ടിവ പ്രദേശത്ത് എത്തിയതെന്ന് വനപാലകർ സംശയിക്കുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും തിരച്ചിൽ തുടരുകയാണ്. വനത്തോടു ചേർന്നുള്ള ഇത്തിക്കരയാറ്റിൽ വെള്ളം കുടിക്കാൻ ചിതറ ഓയിൽ പാം എസ്റ്റേറ്റ് വനമേഖലയിൽനിന്ന്‌ എത്തിയതാകാം പോത്ത് എന്ന

Post a Comment

0 Comments