banner

കൊല്ലത്ത് ലഹരി തലയ്ക്ക് പിടിച്ച ബംഗാളി കോർപ്പറേഷൻ ഓഫീസിന് മുന്നിൽ അഴിഞ്ഞാടി; പോലീസെത്തിയതോടെ റോഡിലായി ഉറക്കം!, ആശ്രാമം ഭാഗത്ത് ഇറക്കിവിട്ടു

കൊല്ലം : കൊല്ലം കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ലഹരി തലയ്ക്ക് പിടിച്ച ബംഗാളി അക്രമം അഴിച്ചുവിട്ടു. സുരക്ഷാ ജീവനക്കാരെ മറികടന്ന് ഓഫീസിന്റെ ഗേറ്റ് ചാടിക്കടക്കുകയും ഓഫീസിന് വലം വച്ച് ഓടി​ അതേ ഗേറ്റിലൂടെ ചാടിയുമാണ് ശല്യം സൃഷ്ടിച്ചത്. ലഹരിയുടെ പുറത്താണ് പരാക്രമമെന്ന് മനസ്സിലായതോടെ സുരക്ഷാ ജീവനക്കാർ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതിനിടെ സെക്കൻഡ് ഷോ കഴിഞ്ഞ് പോയവരെയും മറ്റ് വാഹന യാത്രികരെയും ഇയാൾ തടഞ്ഞു. ഒടുവിൽ പോലീസെത്തി ഇയാളെ വാഹനത്തിൽ കയറ്റി ആശ്രാമം ഭാഗത്ത് ഇറക്കിവിടുകയാണുണ്ടായത്.

ഇന്നലെ അർദ്ധരാത്രിയോയാണ് സംഭവം. അക്രമങ്ങളിൽ ഭയന്ന സുരക്ഷാ ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ലഹരിയിൽ മനം മറന്ന മനുഷ്യനെന്ത് പോലീസ്. എസ്.ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെത്തിയതോടെ റോഡിലായി ഇയാളുടെ ഉറക്കം. അടുത്ത കാലത്തായി ഉണ്ടായ സംഭവങ്ങളിൽ ഭയന്ന് പോലീസ് അനുനയ ശ്രമം തുടർന്നെങ്കിലും ഇയാൾ അക്രമം തുടർന്നു. ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റാമെന്ന് നിശ്ചയിച്ചെങ്കിലും ആശുപത്രിയിലെ പുകിലിന് ആര് ഉത്തരവാദിത്വം വഹിക്കുമെന്നോർത്തതോടെ വേണ്ടെന്ന് വച്ചു. ഒടുവിൽ ഇയാളെ പോലീസ് വാഹനത്തിൽ കയറ്റി ആശ്രാമം ഭാഗത്ത് ഇറക്കിവിടുകയായിരുന്നു.

Post a Comment

0 Comments