പത്തനാപുരം : ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന അച്ഛനും മകനും കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. പൂങ്കുളഞ്ഞി കൃഷ്ണവിലാസത്തിൽ പ്രകാശ്‌കുമാർ, മകൻ ഇന്ദുചൂഡൻ എന്നിവർക്കാണ് പരിക്കേറ്റത്.
കലഞ്ഞൂർ - പാടം റോഡിൽ മണക്കാട്ടുപുഴ ഭാഗത്ത് ഞായർ പുലർച്ചെ ആറരയോടെയാണ് സംഭവം. എറണാകുളത്ത് പരീക്ഷയ്‌ക്കു പോകുകയായിരുന്ന ഇന്ദുചൂഡനെ പ്രകാശ്‌കുമാർ പത്തനാപുരം ബസ് സ്റ്റാൻഡിൽ കൊണ്ടുവിടാൻ പോകുമ്പോഴായിരുന്നു അപകടം. പ്രകാശ്‌കുമാറിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റു.
0 Comments