banner

മദ്യലഹരിയിൽ ആശുപത്രിയിൽ യുവാവിന്റെ അതിക്രമം; അക്രമം വൈദ്യ പരിശോധനയ്‌ക്കെത്തിച്ചപ്പോൾ; കൊല്ലം അഞ്ചാലുംമൂട് സ്വദേശി അറസ്റ്റിൽ



തൃശൂർ :  കൊല്ലത്തെ യുവ ഡോക്ടർ കുത്തേറ്റ് മരിച്ച നടുക്കം വിട്ടുമാറുന്നതിന് മുന്നേ കുന്നംകുളം താലൂക്ക് ആശുപത്രിയിലും മദ്യലഹരിയിൽ യുവാവിന്റെ അതിക്രമം. എസ്ബിഐ ബാങ്കിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സുുൽഫിക്കറാണ് ആശുപത്രിയി അക്രമം അഴിച്ചുവിട്ടത്. ഇയാൾ കൊല്ലം അഞ്ചാലുംമൂട് സ്വദേശിയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വൈദ്യ പരിശോധനയ്‌ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പ്രതി അതിക്രമം നടത്തിയത്.

തൃശൂർ കേച്ചേരിയിലെ എസ്ബിഐ ബാങ്കിൽ മദ്യപിച്ചെത്തി അതിക്രമം നടത്തിയ സംഭവത്തിലാണ് സുൽഫിക്കറിനെ പോലീസ് പിടികൂടിയത്. തുടർന്ന് ഇയാൾ സ്റ്റേഷനിൽ വെച്ചും പ്രതി അതിക്രമം നടത്തിയതായാണ് വിവരം. തുടർന്ന് വൈദ്യപരിശോധാനയ്‌ക്കായി കുന്നംകുളം താലൂക്ക്‌ ആശുപത്രിയിൽ എത്തിച്ചപ്പോൾ അവിടെയും അതിക്രമം തുടർന്നു.

ഡോക്ടർമാർക്കും പോലീസുകാർക്കും നേരെ പ്രതി അസഭ്യവർഷം ചൊരിഞ്ഞു. കൈയ്യിൽ വിലങ്ങ് ഉള്ളതിനാൽ വലിയ രീതിയിലുള്ള അക്രമം സൃഷ്ടിക്കാൻ പ്രതിക്ക് കഴിഞ്ഞില്ല. ലഹരി മൂത്ത യുവാവിനെ പോലീസുകാർ ബന്ധിയാക്കിയാണ് വൈദ്യപരിശോധന പൂർത്തിയാക്കിയത്. 

Post a Comment

0 Comments