banner

ഡോക്ടർ അല്ല മരിച്ചത്, നമ്മൾ ഓരോരുത്തരുമാണ് ; സർക്കാരിന് വീഴ്ച്ച ഉണ്ടായെന്ന് പി.കെ കുഞ്ഞാലികുട്ടി



മലപ്പുറം : കൊട്ടാരക്കരയിലെ ഡോ.വന്ദന ദാസിന്റെ മരണത്തില്‍ സർക്കാരിന് വീഴ്ച്ച ഉണ്ടായെന്ന് പി.കെ കുഞ്ഞാലികുട്ടി. ഇങ്ങനെ ഉള്ള ഒരാളെ ഡോക്ടർക്ക് മുന്നിലേക്ക് കൊണ്ട് പോയി ഇടുക എന്നത് അനാസ്ഥയാണ്, കുറ്റകരമാണ്. ഭാവിയിൽ ഇങ്ങനെ സംഭവിക്കാതിരിക്കാനുള്ള നടപടിയാണ് വേണ്ടത്. നീതിപൂർവമായ സമീപനമാണ് സർക്കാരിൽ നിന്ന് ഇത്തരം വിഷയങ്ങളിൽ വേണ്ടത്. ഡോക്ടർ അല്ല മരിച്ചത് ,നമ്മൾ ഓരോരുത്തരുമാണ് മരിച്ചത്. ജനങ്ങൾക്ക് സംരക്ഷണം കൊടുക്കണം. കേരളത്തിന്റെ മനസാക്ഷിയ്‌ക്കേറ്റ കുത്താണ്, ഉണങ്ങാത്ത മുറിവ്. സർക്കാർ ഇനിയും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ സമരം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊട്ടാരക്കരയിലെ ഡോ.വന്ദന ദാസിന്റെ മരണത്തില്‍ സര്‍ക്കാരിനും പോലീസിനും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും ഉള്‍പ്പെട്ട ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. 22 വയസുള്ള യുവഡോക്ടറുടെ കുടുംബത്തിന്റെ ദുഃഖത്തിന്റെ ആഘാതം തിരിച്ചറിയണമെന്ന് പറഞ്ഞ കോടതി ഡോ. വന്ദന മരണത്തില്‍ ആദരാഞ്ജലി രേഖപ്പെടുത്തി.

Post a Comment

0 Comments