banner

ജവാൻമുക്ക് - ചന്തക്കടവ് റോഡ്: റോഡിലേക്ക് പാഴ്മരം കടപുഴകി, അപകട ഭീഷണി!, അധികൃതർക്ക് മൗനം


അഞ്ചാലുംമൂട് : കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കനത്ത മഴയിലും കാറ്റിലുമായി പാഴ്മരം കടപുഴകി റോഡിലേക്ക് വീണ് അപകട ഭീഷണി. ജവാൻമുക്ക് - ചന്തക്കടവ് റോഡിലെ പഴ കള്ള് ഷാപ്പ് സ്ഥിതി ചെയ്തിരുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന മരമാണ് റോഡിലേക്ക് വീണത്. സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും അധികൃതർ നടപടിയെടുത്തിട്ടില്ല. നിലവിൽ പഞ്ചായത്തിന് മേൽനോട്ടത്തിൽ മരം മുറിച്ച് മാറ്റി ചിലവ് സ്വകാര്യ വ്യക്തിയുടെ പക്കൽ നിന്നും തുക ഈടാക്കാം എന്ന ചട്ടം നിലനില്ക്കെയാണ് അധികൃതരും ഉപേക്ഷ വിചാരിക്കുന്നത്. അഞ്ചാലുംമൂടിലേക്ക് കാഞ്ഞാവെളി ഭാഗത്ത് നിന്നുള്ള എളുപ്പവഴിയാണിതെന്നതിനാൽ ദിനേന നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പാതകൂടിയാണിത്. മരം മുറിച്ചു മാറ്റാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ വൻ അപകടങ്ങൾ ക്ഷണിച്ചു വരുത്തുമെന്ന് വാഹനയാത്രീകർ അഭിപ്രായപ്പെടുന്നു.

Post a Comment

0 Comments