അഞ്ചാലുംമൂട് : കരുവ മുസ്ലിം ജമാഅത്ത് അസയ്യിദ് അബ്ദുൽ റഹ്മാൻ ജിഫ്രി തങ്ങളുടെ ആണ്ടുനേർച്ച വെള്ളിയാഴ്ച തുടങ്ങും. ഈ മാസം ഇരുപത്തിയൊന്ന് വരെ വരെ കരുവ മസ്ജിദ് അങ്കണത്തിലാണ് നേർച്ച നടത്തുന്നത്. മഖാം സിയാറത്ത്, പൊതുസമ്മേളനം, മതപ്രഭാഷണം, ദു:ആ മജ്ലിസ്, അന്നദാനം തുടങ്ങിയവ ഉണ്ടാകും.
പത്തൊമ്പതിന് രാത്രി എട്ടിന് നടത്തുന്ന മതവിജ്ഞാനസദസ്സ് കരുവ മുസ്ലിം അസിസ്റ്റന്റ് ഇമാം അൽഉസ്താദ് നൗഷാദ് അസ്ലമി ഉദ്ഘാടനം ചെയ്യും. കരുവ മുസ്ലിം ജമാഅത്ത് സെക്രട്ടറി നൗഫൽഷാ അബ്ദുൽ അസീസ് അധ്യക്ഷതവഹിക്കും. ഇരുപതിന് നടത്തുന്ന പൊതുസമ്മേളനം കരുവ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അസയ്യിദ് ഹദിയത്തുള്ള തങ്ങൾ അൽ ഐദറൂസി ഉദ്ഘാടനം ചെയ്യും.
0 Comments