തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യൻ കോളേജ് തെരഞ്ഞെടുപ്പിലെ ക്രമക്കേടിൽ പ്രിൻസിപ്പൽ ജിജെ ഷൈജുവിനെ മാനേജ്‌മെന്‍റ് സസ്‌പെൻഡ് ചെയ്‌തു. ഡോ. എൻ കെ നിഷാദാണ് പുതിയ പ്രിൻസിപ്പൽ.
നേരത്തെ കേരള സർവകലാശാല നൽകിയ പരാതിയിൽ കാട്ടാക്കട പൊലീസ് ഷൈജുവിനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. വിദ്യാർഥി എ വിശാഖ് രണ്ടാംപ്രതിയാണ്. ആൾമാറാട്ടം, വിശ്വാസവഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നിവയിൽ ക്രിമിനൽ കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് സർവകലാശാല രജിസ്‌ട്രാർ സംസ്ഥാന, ജില്ലാ പൊലീസ് മേധാവിമാർക്കും കാട്ടാക്കട സ്‌റ്റേഷനിലും പരാതി നൽകിയത്.
0 Comments