banner

കേരള എൻട്രൻസ്​ ബുധനാഴ്ച; പരീക്ഷ എഴുതാൻ ഒന്നേകാൽ ലക്ഷത്തോളം പേർ



തി​രു​വ​ന​ന്ത​പു​രം : എ​ൻ​ജി​നീ​യ​റി​ങ്​/​ഫാ​ർ​മ​സി കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള കേ​ര​ള എ​ൻ​ട്ര​ൻ​സ്​ ബു​ധ​നാ​ഴ്ച ന​ട​ക്കും. കേ​ര​ള​ത്തി​ലെ 336 കേ​ന്ദ്ര​ങ്ങ​ളി​ലും ദു​ബൈ, ഡ​ൽ​ഹി, മും​ബൈ കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി പ​രീ​ക്ഷ ന​ട​ക്കും. 1,23,623 പേ​രാ​ണ്​ പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷി​ച്ച​ത്. ഇ​തി​ൽ 96,940 പേ​ർ എ​ൻ​ജി​നീ​യ​റി​ങ്​ പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷി​ച്ച​വ​രാ​ണ്. രാ​വി​ലെ 10​ മു​ത​ൽ 12.30 വ​രെ പേ​പ്പ​ർ ഒ​ന്ന്​ ഫി​സി​ക്സ്, കെ​മി​സ്​​ട്രി പ​രീ​ക്ഷ​യും ഉ​ച്ച​ക്ക്​ ര​ണ്ട​ര മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ച്​ വ​രെ പേ​പ്പ​ർ ര​ണ്ട്​ മാ​ത്​​സ്​ പ​രീ​ക്ഷ​യും ന​ട​ക്കും. ഫാ​ർ​മ​സി പ​രീ​ക്ഷ മാ​ത്രം എ​ഴു​തു​ന്ന​വ​ർ പേ​പ്പ​ർ ഒ​ന്ന്​ മാ​ത്ര​വും എ​ൻ​ജി​നീ​യ​റി​ങ്​ പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ പേ​പ്പ​ർ ഒ​ന്നും ര​ണ്ടും പ​രീ​ക്ഷ​ക​ളാ​ണ്​ എ​ഴു​തേ​ണ്ട​ത്. പ​രീ​ക്ഷ തു​ട​ങ്ങു​ന്ന​തി​ന്​ അ​ര​മ​ണി​ക്കൂ​ർ മു​മ്പെ​ങ്കി​ലും പ​രീ​ക്ഷ ഹാ​ളി​ലെ​ത്ത​ണം.

പ​രീ​ക്ഷാ​ർ​ഥി​ക​ൾ ഓ​ർ​ത്തി​രി​ക്കാ​ൻ:

* പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ൽ അ​ഡ്​​മി​റ്റ്​ കാ​ർ​ഡി​നു​ പു​റ​മെ, ഫോ​ട്ടോ പ​തി​ച്ച സാ​ധു​വാ​യ തി​രി​ച്ച​റി​യ​ൽ രേ​ഖ​യും കൊ​ണ്ടു​വ​ര​ണം. സ്കൂ​ൾ ഐ.​ഡി കാ​ർ​ഡ്​/ 12ാം ക്ലാ​സ്​ പ​രീ​ക്ഷ​യു​ടെ ഫോ​ട്ടോ​യു​ള്ള അ​ഡ്​​മി​റ്റ്​ കാ​ർ​ഡ്​/ ആ​ധാ​ർ കാ​ർ​ഡ്​/ ഫോ​ട്ടോ സ​ഹി​ത​മു​ള്ള ഇ-​ആ​ധാ​ർ/​വോ​ട്ട​ർ ഐ.​ഡി കാ​ർ​ഡ്​/ ഫോ​ട്ടോ പ​തി​ച്ച ബാ​ങ്ക്​ പാ​സ്​​ബു​ക്ക്​/ പാ​ൻ കാ​ർ​ഡ്​/ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്​/​പാ​സ്​​പോ​ർ​ട്ട്​/ ഗ​സ​റ്റ​ഡ്​ ഓ​ഫി​സ​ർ അ​ല്ലെ​ങ്കി​ൽ 12ാം ത​രം പ​ഠി​ച്ച സ്കൂ​ൾ മേ​ധാ​വി സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഫോ​ട്ടോ​യു​ള്ള തി​രി​ച്ച​റി​യ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ എ​ന്നി​വ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി പ​രി​ഗ​ണി​ക്കും.

* പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​തി​ന്​ 30 മി​നി​റ്റ്​ മു​മ്പ്​ പ​രീ​ക്ഷ ഹാ​ളി​ലെ​ത്ത​ണം.

* പ​രീ​ക്ഷ തു​ട​ങ്ങി അ​ര മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞു​വ​രു​ന്ന​വ​രെ പ​രീ​ക്ഷ ഹാ​ളി​ൽ പ്ര​വേ​ശി​പ്പി​ക്കി​ല്ല. പ​രീ​ക്ഷ പൂ​ർ​ത്തി​യാ​കാ​തെ ഹാ​ളി​ൽ നി​ന്ന്​ പു​റ​ത്തു​പോ​കാ​നും അ​നു​വ​ദി​ക്കി​ല്ല.

* വി​ദ്യാ​ർ​ഥി നീ​ല അ​ല്ലെ​ങ്കി​ൽ ക​റു​പ്പ്​ മ​ഷി​യു​ള്ള ബാ​ൾ പോ​യ​ന്‍റ്​ പേ​ന കൊ​ണ്ടു​വ​ര​ണം.

* ​െപ്ല​യി​ൻ കാ​ർ​ഡ്​ ബോ​ർ​ഡ്​/ ക്ലി​പ് ബോ​ർ​ഡ്​ എ​ന്നി​വ പ​രീ​ക്ഷ ഹാ​ളി​ൽ അ​നു​വ​ദി​ക്കും.

* കാ​ൽ​ക്കു​ലേ​റ്റ​ർ, ലോ​ഗ്​ ടേ​ബി​ൾ, ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​പ​ക​ര​ണ​ങ്ങ​ൾ, പെ​ൻ​സി​ൽ, ഇ​റേ​സ​ർ തു​ട​ങ്ങി​യ അ​നു​വ​ദി​ക്കി​ല്ല.

* പ​രീ​ക്ഷാ​ർ​ഥി പൂ​ർ​ണ​മാ​യും അ​ച്ച​ട​ക്കം പാ​ലി​ക്ക​ണം. അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ത്തി​യാ​ൽ അ​യോ​ഗ്യ​ത​യു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ​ക്ക്​ വി​ധേ​യ​നാ​കും.

* അ​ഡ്​​മി​റ്റ്​ കാ​ർ​ഡി​ലും പ​രീ​ക്ഷാ​ഹാ​ളി​ൽ ല​ഭി​ക്കു​ന്ന ചോ​ദ്യ​ബു​ക്ക്​ ലെ​റ്റി​ലും രേ​ഖ​പ്പെ​ടു​ത്തി​യ വേ​ർ​ഷ​ൻ ​കോ​ഡ്​ (A1, A2, A3, A4, B1, B2, B3, B4) ഒ​ന്ന്​ ത​ന്നെ​യെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണം.

* ഒ.​എം.​ആ​ർ ഷീ​റ്റി​ൽ നി​ർ​ദേ​ശി​ച്ച സ്ഥ​ല​ത്ത്​ പ​രീ​ക്ഷാ​ർ​ഥി വേ​ർ​ഷ​ൻ കോ​ഡ്​ ​എ​ഴു​തു​ക​യും ബ​ബി​ൾ ക​റു​പ്പി​ക്കു​ക​യും ചെ​യ്യ​ണം.

* ഒ.​എം.​ആ​ർ ഷീ​റ്റി​ൽ വേ​ർ​ഷ​ൻ കോ​ഡ്, റോ​ൾ ന​മ്പ​ൾ, ക്വ​സ്റ്റ്യ​ൻ ബു​ക്ക്​​ലെ​റ്റ്​ സീ​രി​യ​ൽ ന​മ്പ​ർ, പ​രീ​ക്ഷാ​ർ​ഥി​യു​ടെ പേ​ര്, വി​ഷ​യം എ​ന്നി​വ നി​ർ​ദേ​ശി​ച്ച സ്ഥ​ല​ത്ത്​ പൂ​രി​പ്പി​ക്കു​ക​യും ഒ​പ്പി​ടു​ക​യും ചെ​യ്യ​ണം.

* പ​രീ​ക്ഷ പൂ​ർ​ത്തി​യാ​കു​മ്പോ​ൾ പ​രീ​ക്ഷാ​ർ​ഥി ഒ.​എം.​ആ​ർ ഷീ​റ്റ്​ ഇ​ൻ​വി​ജി​ലേ​റ്റ​ർ​ക്ക്​ കൈ​മാ​റ​ണം. ഇ​ൻ​വി​ജി​ലേ​റ്റ​ർ ഷീ​റ്റി​ലെ കാ​ൻ​ഡി​​ഡേ​റ്റ്​ ഭാ​ഗ​വും ഉ​ത്ത​രം രേ​ഖ​പ്പെ​ടു​ത്തി​യ ഭാ​ഗ​വും പ​രീ​ക്ഷാ​ർ​ഥി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വേ​ർ​പ്പെ​ടു​ത്ത​ണം.

* പ​രീ​ക്ഷ ​കേ​ന്ദ്ര​ത്തി​ന്‍റെ പ​രി​സ​ര​ത്ത്​ മൊ​ബൈ​ൽ​ ഫോ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ല​ക്​​ട്രോ​ണി​ക് വി​നി​മ​യ​ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം വി​ല​ക്കി​യി​ട്ടു​ണ്ട്.

Post a Comment

0 Comments