banner

അരിക്കൊമ്പൻ ദൗത്യത്തിൽ പങ്കാളികളായവർക്ക് അഭിനന്ദനവുമായി കേരള ഹൈക്കോടതി; ദൗത്യം നിർവ്വഹിച്ചത് മനുഷ്യത്വപരമായ അടയാളം; നന്ദി അറിയിച്ച് കത്ത് നൽകി



കൊച്ചി : അരിക്കൊമ്പൻ ദൗത്യത്തിൽ പങ്കാളികളായവരെ അഭിനന്ദിച്ച് കേരള ഹൈക്കോടതി. ദൗത്യസംഘാംഗത്തിന് നന്ദി അറിയിച്ച് ജസ്റ്റിസ് എ.കെ ജയശങ്കരൻ കത്ത് നല്കി. സുരക്ഷിതമായും സഹാനുഭൂതിയോടെയും സംഘാംഗങ്ങൾ ദൗത്യം നിർവ്വഹിച്ചത് മനുഷ്യത്വപരമായ അടയാളമാണെന്ന് ഹൈക്കോടതി കത്തിൽ വ്യക്തമാക്കി. 

 അതിനിടെ, ചിന്നക്കനാലിലേക്ക് ആന തിരികെ വരാൻ സാധ്യത ഉണ്ടോ എന്ന് കോടതി ചോദ്യമുന്നയിച്ചപ്പോൾ, അരിക്കൊമ്പന്റെ സഞ്ചാരം തമിഴ്‌നാട് മേഖലയിലേക്കാണെന്ന് വനം വകുപ്പ് മറുപടി നല്കി. റേഡിയോ കോളർ അരിക്കൊമ്പനെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും വനം വകുപ്പ് കോടതിയിൽ വിശദീകരണം നൽകി. നിരീക്ഷണം ശക്തമാക്കണമെന്ന് കോടതി നിർദേശിച്ചു.

إرسال تعليق

0 تعليقات