banner

ആത്മാക്കളുമായി ബന്ധം സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് സുഹൃത്തില്‍നിന്ന് മലയാളി തട്ടിയത് ആറു കോടി രൂപ



ചെന്നൈ : സായി ബാബയുടേയും മരിച്ചുപോയ കുടുംബാംഗങ്ങളുടേയും ആത്മാക്കളുമായി ബന്ധിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് മലയാളി മന്ത്രവാദി ചെന്നൈ സ്വദേശിയുടെ ആറു കോടി രൂപ തട്ടി.

സുബ്രമണിയെന്ന മന്ത്രവാദിയാണ്  സുഹൃത്തായ ഗൗതം ശിവസാമിയെ കബളിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. 2019 വരെയുള്ള നാല് വര്‍ഷത്തിനിടെ 52 പേയ്‌മെന്റുകളിലായി രണ്ട് കോടിയിലധികം രൂപ തട്ടിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പറയുന്നത്. നാല് കോടി രൂപ നേരിട്ടാണ് വാങ്ങിയത്.

പരാതി നല്‍കിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം  തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചാണ് സിസിബിയുടെ തട്ടിപ്പ് വിഭാഗം സുബ്രഹ്മണിയെ കസ്റ്റഡിയിലെടുത്തത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

പരേതനായ അമ്മ, അച്ഛന്‍, സഹോദരന്‍, മകള്‍ എന്നിവരുമായി ഗൗതമിനെ ബന്ധപ്പെടാന്‍ പ്രേരിപ്പിക്കുമെന്ന് സുബ്രമണി വാഗ്ദാനം ചെയ്തതായും ഇതിനായി മന്ത്രവാദത്തിനും പൂജകള്‍ക്കും പ്രേരിപ്പിച്ചുവെന്നും കേസ് ഫയലുകളില്‍ പറയുന്നു.

ഗൗതമിന്റെ കുടുംബത്തിലെ മിക്ക അംഗങ്ങളും മരിച്ചുപോയതിനാല്‍ അവരെ ബന്ധപ്പെടാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.  

ഗൗതമിനെ വിശ്വസിപ്പിക്കാന്‍ പ്ലേറ്റുകള്‍ നീങ്ങുന്നതും നാരങ്ങകള്‍ പ്രത്യക്ഷപ്പെടുന്നതുമൊക്കം  സുബ്രമണി കാണിച്ചിരുന്നു. ഇത് വെറും തന്ത്രങ്ങളാണെന്നും സുബ്രമണി തന്നെ കബളിപ്പിച്ചതാണെന്നും ഗൗതം പിന്നീട് മനസ്സിലാക്കിയതായി പോലീസ് പറഞ്ഞു.

തന്റെ ഭാര്യക്ക് സ്വര്‍ണ്ണവും വജ്രാഭരണങ്ങളും വാങ്ങാനും, മകളെ ഉന്നത പഠനത്തിനായി ലണ്ടനിലേക്ക് അയയ്ക്കാനും മറ്റുമാണ്  സുബ്രഹ്മണി  തട്ടിപ്പ് പണം ഉപയോഗിച്ചത്.

Post a Comment

0 Comments