ചിത്രം പ്രദര്‍ശിപ്പിക്കുന്നത് കൊണ്ട് ഒന്നും സംഭവിക്കില്ല. സിനിമയുടെ ടീസര്‍ ഇറങ്ങിയത് നവംബറിലാണ്. ആരോപണം ഉന്നയിക്കുന്നത് ഇപ്പോഴല്ലേയെന്നും കോടതി ചോദിച്ചു. ദി കേരള സ്റ്റോറി പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.ഹര്‍ജി തള്ളണമെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍ ആവശ്യപ്പെട്ടു. സിനിമയ്ക്ക് എതിരായ ഹര്‍ജികള്‍ ജനശ്രദ്ധയ്ക്കു വേണ്ടിയാണ്. 32,000 സ്ത്രീകളെ മതംമാറ്റി ഐഎസില്‍ ചേര്‍ത്തുവെന്ന അവകാശവാദം സിനിമയില്‍ ഇല്ല. ബോര്‍ഡ് നിര്‍ദ്ദേശിച്ച മാറ്റങ്ങളെല്ലാം സിനിമയില്‍ വരുത്തിയാണ് സിനിമ പ്രദര്‍ശനത്തിന് എത്തിയത്. ഒരു മതത്തേയും നിന്ദിക്കുന്ന വാക്കുകളോ ദൃശ്യങ്ങളൊ സിനിമയില്ലെന്നും സെന്‍സര്‍ ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
'ദി കേരള സ്റ്റോറി' സാങ്കല്‍പ്പിക സിനിമ മാത്രം; എന്തിന് എതിര്‍ക്കണം, സിനിമയെ മതേതര കേരളം അംഗീകരിച്ചോളുമെന്ന് ഹൈക്കോടതി
കൊച്ചി : ദി കേരള സ്റ്റോറി സാങ്കല്‍പ്പിക സിനിമയാണെന്ന് ഹൈക്കോടതി. സിനിമയ്ക്ക് ഒരു ചരിത്ര പശ്ചാത്തലവുമില്ല. മതേതര സ്വഭാവമുള്ള കേരള സമൂഹം സിനിമ സ്വീകരിച്ചുകൊള്ളും.
0 Comments