കൊല്ലം : കൊല്ലത്ത് തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി സിവിൽ പൊലീസ് ഓഫീസർക്ക് പരിക്ക്. പത്തനാപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ രഞ്ജിത്തിനു (27) ആണ് പരിക്കേറ്റത്.
കാൽമുട്ടിൽ വെടിയുണ്ട തുളച്ചു കയറിയ നിലയിൽ ഇയാളെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയായിരുന്നു സംഭവം.
0 Comments