കൊല്ലം : കൊല്ലത്ത് ഇടിമിന്നലേറ്റ് കൂട്ടില്‍ കിടന്ന വളര്‍ത്തുനായ കത്തിക്കരിഞ്ഞ നിലയില്‍. കൊല്ലം പുലിക്കുഴിയിലാണ് സംഭവം. ശക്തമായ ഇടിമിന്നലില്‍ പുലിക്കുഴി പ്രദേശത്തെ ഒരു വീട് പൂര്‍ണമായും രണ്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നു. നിരവധി വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കത്തനശിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ ഉണ്ടായ ചാറ്റല്‍മഴയ്‌ക്കൊപ്പമാണ് അപ്രതീക്ഷിതമായ ഇടിമിന്നല്‍ ഉണ്ടായത്. പുലിക്കുഴി ചരുവിള വീട്ടില്‍ പൊന്നമ്മയുടെ വീടാണ് പൂര്‍ണമായും കത്തി നശിച്ചത്. ചരുവിള വീട്ടില്‍ ഷൈലജയുടെയും പച്ചയില്‍ വീട്ടില്‍ ഷീലയുടെയും വീട് ഭാഗികമായി തകരുകയും വീട്ടുപകരണങ്ങള്‍ പൂര്‍ണമായും കത്തി നശിക്കുകയും ചെയ്തു.
പൊന്നമ്മയും മകളും ആഹാരം കഴിച്ച ശേഷം അടുത്ത വീട്ടിലേക്ക് പോയതിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന ബന്ധുവായ മണികണ്ഠന്‍ ടി വി ഓഫ് ചെയ്ത് പുറത്തേയ്ക്ക് ഇറങ്ങുമ്പോഴാണ് ഇടിമിന്നലുണ്ടായത്. ഉഗ്രശബ്ദത്തോടെ തീഗോളം വന്ന് പതിക്കുകയായിരുന്നുവെന്ന് മണികണ്ഠന്‍ പറയുന്നു. വളര്‍ത്തുനായയും ഇടിമിന്നലേറ്റ് കത്തിക്കരിഞ്ഞു.
0 Comments