banner

കോഴിക്കോട് യുവദമ്പതികൾക്ക് നേരെ ബൈക്കുകളിലെത്തിയ സംഘത്തിൻ്റെ ആക്രമണം; ഒടുവിൽ കേസെടുത്ത് പോലീസ്

കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ യുവദമ്പതികൾക്ക് നേരെ ബൈക്കുകളിലെത്തിയവരുടെ ആക്രമണത്തിൽ ഒടുവിൽ കേസെടുത്ത് പൊലീസ്.

ആശുപത്രിയിലെത്തി പൊലീസ് ഉദ്യോഗസ്ഥർ മൊഴിയെടുത്തു ഇരിങ്ങാടൻ പള്ളി സ്വദേശി അശ്വിനും ഭാര്യക്കും നേരെയാണ് ആക്രമണമുണ്ടായത്.

ഞായറാഴ്ച രാത്രി സിനിമ കണ്ടിറങ്ങി ഭക്ഷണം കഴിക്കാൻ പോകുമ്പോഴായിരുന്നു സംഭവം. ദമ്പതികൾ ബൈക്കിൽ സഞ്ചരിക്കവെ പിന്നാലെ രണ്ടു ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം ഭാര്യയെ അസഭ്യം പറയുകയും മോശമായി പെരുമാറുകയുമായിരുന്നെന്ന് അശ്വിൻ പറയുന്നു.

ഇത് ചോദ്യം ചെയ്തതോടെ സംഘം അശ്വിനെ മർദിച്ചു. ബൈക്കിന്‍റെ രജിസ്ട്രേഷൻ നമ്പർ സഹിതം ഉടൻ നടക്കാവ് പൊലീസിൽ പരാതി നൽകിയെന്നും അശ്വിൻ പറഞ്ഞു.

إرسال تعليق

0 تعليقات