കോട്ടയം : കോട്ടയം മെഡിക്കൽ കോളജിൽ നഴ്സിന് നേരെ രോഗിയുടെ ആക്രമണം. ന്യൂറോ സർജറി വാർഡിലെ താത്ക്കാലിക ജീവനക്കാരിയായ നേഹാ ജോണിയെ ആണ് രോഗി മർദ്ദിച്ചത്.
ആക്രമണത്തിൽ കൈക്ക് ഒടിവ് സംഭവിച്ച നേഹ ചികിത്സയിലാണ്. ചികിത്സയിൽ കഴിയുന്ന രോഗിക്ക് കുത്തിവെയ്പ്പ് എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു മർദ്ദനം. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്.
0 Comments