banner

കൊല്ലത്ത് ലാലേട്ടൻ്റെ പിറന്നാൾ ആരാധകർ ആഘോഷിച്ചത് അനാഥാലയത്തിൽ



കൊല്ലം : ആൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ & വെൽഫെയർ അസോസിയേഷൻ (എ.കെ.എം.എഫ്.സി.ഡബ്ല്യു.എ) കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മോഹൻലാലിൻ്റെ പിറന്നാൾ ആഘോഷിച്ചു. കാരുണ്യതീരം അനാഥാലയത്തിലെ കുട്ടികൾക്കൊപ്പമായിരുന്നു നടന വിസ്മയം മോഹൻലാലിൻ്റെ പാത പിന്തുടർന്നു കൊണ്ട് ആരാധകർ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. പിറന്നാൾ ദിനത്തിൽ രാവിലെ 9 മണിക്ക് ആരംഭിച്ച പരിപാടികൾ കേക്ക് മുറിച്ചു ആരംഭിച്ചു. തുടർന്ന് ഉച്ചക്ക് ഓർഫനേജിലെ കുട്ടികൾക്ക് പിറന്നാൾ സദ്യയും നൽകി. ജില്ലാ പ്രസിഡന്റ്‌ സനോഫർ,ജില്ലാ വൈസ് പ്രസിഡന്റ്‌ ദിൻരാജ്, പ്രവത്തകരായ ബിബിൻ, അഭി എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments