Latest Posts

വീടിന്റെ തിണ്ണയില്‍ ഇരിക്കവേ ഇടിമിന്നലേറ്റു!, കുടുംബനാഥന്‍ മരിച്ചു

കോട്ടയം : വീടിന്റെ ഉമ്മറപ്പടിയിൽ ഇരിക്കുകയായിരുന്ന കുടുംബനാഥന് ഇടിമിന്നലേറ്റ് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി തമ്പലക്കാട് തേക്കടക്കവല മറ്റത്തില്‍ പിതാംബരന്‍ (64) ആണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ഈ സമയം പിതാംബരന്‍ വീട്ട തനിച്ചായിരുന്നു.തൊട്ടടുത്ത വീട്ടില്‍ നിന്ന് മകളുടെ മകന്‍ വീട്ടിലെത്തിയപ്പോളാണ് കസേരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇടിമിന്നലില്‍ വീടിന്റെ ഇലക്ട്രിക് വയറിങ്ങും ഉപകരണങ്ങളും വീടിന്റെ ഭിത്തിയും തറയും നശിച്ചു.കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ച ശേഷം മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. സംസ്‌കാരം പിന്നീട്.

0 Comments

Headline