banner

കുവൈത്തിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയെ കുത്തി കൊന്ന ശേഷം ജീവനൊടുക്കിയതെന്ന് സംശയം



കുവൈത്ത് സിറ്റി : പത്തനംതിട്ട സ്വദേശികളായ ദമ്പതികളെ കുവൈത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പൂങ്കാവ് പൂത്തേത്ത് സൈജു സൈമൺ, ഭാര്യ ജീന എന്നിവരെയാണ് മരണപ്പെട്ടത്. സൈജുവിനെ കെട്ടിടത്തിൽനിന്നു വീണുമരിച്ച നിലയിലും ജീനയെ വീട്ടിനുള്ളിൽ മരിച്ചനിലയിലുമാണ് പൊലീസ് കണ്ടെത്തുന്നത്. ജീനയെ കൊലപ്പെടുത്തിയ ശേഷം സൈജു ജീവനൊടുക്കിയതാണെന്നാണ് സംശയിക്കുന്നത്.

സാൽമിയയിൽ ദമ്പതികൾ താമസിക്കുന്ന കെട്ടിടത്തിൽ നിന്നു വീണു മരിച്ചനിലയിൽ സൈജുവിനെയാണ് ആദ്യം കാണുന്നത്. തുടർന്ന് പോലീസ് ഫ്ലാറ്റിന്റെ പൂട്ടു തകർത്ത് അകത്തു കയറി പരിശോധിക്കുമ്പോൾ കുത്തേറ്റു മരിച്ചനിലയിൽ ജീനയെ കണ്ടെത്തുകയായിരുന്നു. ഒരു വർഷം മുൻപാണ് ഇവർ വിവാഹിതരാവുന്നത്. ഇരുവരുടെയും പുനർവിവാഹമായിരുന്നു. ആരോഗ്യ വകുപ്പിൽ ആംബുലൻസ് ഡ്രൈവറായിരുന്നു സൈജു. സാൽമിയ ഇന്ത്യൻ മോഡൽ സ്കൂളിൽ ഐടി ജീവനക്കാരിയായിരുന്നു.

Post a Comment

0 Comments