banner

കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നു പിടിച്ചയാൾ അറസ്റ്റിലായി; 44 കാരനെ പിടികൂടിയത് പോക്സോ പ്രകാരം



കൊല്ലം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ചയാളെ ചവറ പോലീസ് പിടികൂടി. പൊന്മന, മുല്ലമംഗലത്ത് വീട്ടില്‍ സുനില്‍കുമാര്‍ (44) ആണ് ചവറ പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി താമസിക്കുന്ന വീട്ടില്‍ രക്ഷാകര്‍ത്താക്കളില്ലാത്ത സമയം അതിക്രമിച്ച് കയറിയ പ്രതി അടുക്കളയില്‍ നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ പുറകിലൂടെ വന്ന് കടന്നു പിടിക്കുകയായിരുന്നു. 

പിന്നീട് പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത ചവറ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ചവറ പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ നൗഫല്‍, തോമസ്, എ.എസ്.ഐ റൗഫ്, എസ്.സി.പി.ഒ അനു, നെല്‍സണ്‍ സി.പി.ഒ ഉമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments