banner

കണ്ണൂര്‍ ഇരിട്ടിയിലെത്തിയത് മാവോയിസ്റ്റ് സംഘം തന്നെ; സിപി മൊയ്തീന്‍റെ നേൃത്വത്തിലുള്ള ആളുകളെന്ന് തിരിച്ചറിഞ്ഞു


കണ്ണൂര്‍ : ഇരിട്ടി കളിതട്ടും പാറയിലെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു. സിപിഐ മാവോയിസ്റ്റ് ദക്ഷിണ മേഖലാ കമാൻഡ‍ര്‍ സി പി മൊയ്തീന്‍റെ നേൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പ്രദേശത്തെത്തിയതെന്നാണ് പൊലീസ് പറയുന്നത്.കുടുംബാംഗങ്ങളില്‍ നിന്നും കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കളിതട്ടുംപാറയിലെത്തിയത് സിപി മൊയ്ദീന്‍റെ നേതൃത്വത്തിലുള്ള സംഘമാണെന്ന വിവരം പൊലീസ് തിരിച്ചറിഞ്ഞത്.

പൊലീസും തണ്ടര്‍ബോള്‍ട്ടും വനത്തിനുള്ളില്‍ സംഘത്തിനായി തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് ഇരിട്ടി അയ്യന്‍കുന്ന് പഞ്ചായത്തിലെ കളിതട്ടും പാറയില്‍ സായുധരായ അഞ്ചംഗ മാവോയിസ്റ്റ് സംഘമെത്തിയത്. മണ്ണൂരാംപറമ്പില്‍ ബിജുവിന്‍റെ വീട്ടിലെത്തിയ സംഘം മൊബൈല്‍ ഫോണുകളും പവര്‍ ബാങ്കുകളും ചാര്‍ജ് ചെയ്ത ശേഷം ഭക്ഷണവും കഴിച്ചു. പിന്നീട് വീട്ടില്‍ നിന്നും ഭക്ഷ്യ സാമഗ്രികളും വാങ്ങിയാണ് മടങ്ങിയത്.


Post a Comment

0 Comments