കൊച്ചി : അളവ് തൂക്കത്തില്‍ ക്രമക്കേടുകള്‍ നടത്തുന്നവരെ കണ്ടെത്തി പരമാവധി നപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായിട്ടുള്ള ക്ഷമത -രണ്ട്, ജാഗ്രത -രണ്ട് പരിശോധനകളുടെ ഭാഗമായി ക്രമക്കേടുകള്‍ കണ്ടെത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
ജാഗ്രത-രണ്ട് പദ്ധതിയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ 25,000 വ്യാപാരസ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതുവഴി ആകെ 4673 ക്രമക്കേടുകള്‍ കണ്ടെത്തി. കാക്കനാട് ലീഗല്‍ മെട്രോളജി ഭവനില്‍ ക്ലിനിക്കല്‍ തെര്‍മോമീറ്റര്‍, സ്ഫിഗ്മോമാനോ മീറ്റര്‍ ലബോറട്ടറികളുടെയും സൗരോര്‍ജ്ജ വൈദ്യുതി നിലയത്തിന്റെയും ഉദ്ഘാടനവും ക്ഷമത, ജാഗ്രത പരിശോധനകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും നിറവഹിക്കുകയായിരുന്നു അദ്ദേഹം.
0 Comments