ദേശീയ സരസ്സ് മേളയിൽ സംഘടിപ്പിച്ച ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെ തദ്ദേശ സംഗമം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സംരംഭങ്ങൾ തുടങ്ങാൻ സർക്കാർ നല്ലൊരു തുക കുടുംബശ്രീ പ്രസ്ഥാനങ്ങൾക്ക് നീക്കി വെക്കുന്നുണ്ട്. കേരളാ ചിക്കൻ മാതൃകാപരമായ ഒരു സംരംഭമാണ്. കുടുംബശ്രീയിൽ അംഗമായ ഓരോ വനിതയുടെയും സാമ്പത്തിക ഉന്നമനം കൂടി ലക്ഷ്യമിട്ട് കുറഞ്ഞ പലിശയിൽ വായ്പ്പ സൗകര്യങ്ങളും ഏർപ്പെടുത്തും. രാജ്യത്തെ സ്ത്രീ ശക്തീകരണ പ്രസ്ഥാനങ്ങൾക്ക് കുടുംബശ്രീ മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ അധ്യക്ഷയായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാർ, സി ഡി എസ് ചെയർപേർസൺമാർ തുടങ്ങിയവർ പങ്കെടുത്തു.
0 تعليقات