banner

പുഴയില്‍ വീണ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍ : അഴീക്കോട് ബോട്ട് ജെട്ടിയില്‍ വള്ളത്തില്‍ കിടന്ന് ഉറങ്ങുന്നതിനിടയില്‍ പുഴയില്‍ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി രാജേഷിന്റെ (40) മൃതദേഹമാണ് പടന്നയ്ക്ക് സമീപം പുഴയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് രാജേഷ് പുഴയില്‍ വീണത്. ദ്വാരകാപതി എന്ന വള്ളത്തിലെ തൊഴിലാളിയാണ് ഇയാള്‍.  മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ വിവിധ രക്ഷാ പ്രവര്‍ത്തകര്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

Post a Comment

0 Comments