കൊല്ലം : ഭാര്യ ഉപേക്ഷിച്ച് പോയ ഷരീഫിന് ഇനി നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയം തണലൊരുക്കും. ഇരവിപുരം എംഎൽഎ എം.നൗഷാദിൻ്റെ ഇടപെടലിൽ കൊല്ലം കോർപ്പറേഷൻ വടക്കേവിള കോളേജ് നഗർ 102, ഇൽ സഹോദരിയോടൊപ്പം താമസിച്ചുവന്നിരുന്ന വയോധികനായ ശരീഫിനെ (61) പത്തനാപുരം ഗാന്ധിഭവന്റെ ശാഖയായ നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയം ഏറ്റെടുത്തു. 20 വർഷങ്ങൾക്ക് മുമ്പ് ഭാര്യ ഉപേക്ഷിച്ചു പോയ ശരീഫ് സഹോദരിയുടെ സംരക്ഷണയിലാണ് നാളിതുവരെ കഴിഞ്ഞു വന്നിരുന്നത്.
വാർദ്ധക്യസഹജമായ അസുഖം മൂലം സഹോദരിക്ക് ശരീഫിനെ സംരക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഇരവിപുരം എംഎൽഎ .എം . നൗഷാദിനെ അറിയിക്കുകയും സ്ഥിതിഗതികൾ മനസ്സിലാക്കിയ എംഎൽഎ പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവുമായ ഡോക്ടർ പുനലൂർ സോമരാജനെ വിവരം അറിയിക്കുകയും, അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയം ഡയറക്ടർ പ്രസന്ന രാമചന്ദ്രനും, പി ആർ ഒ .ഷിബു റാവുത്തറും ചേർന്ന് എം നൗഷാദ് എം എൽ എ യുടെ സാന്നിധ്യത്തിൽ ശരീഫിനെ ഏറ്റെടുത്ത് ഗാന്ധിഭവൻ സ്നേഹാലയത്തിലേക്ക് കൊണ്ട് പോയി .
0 Comments