banner

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ എം എം മണി



വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ എം എം മണി രംഗത്ത്. നാടിനോട് കൂറില്ലാത്തവരാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെന്നാണ് മന്ത്രിയുടെ വിമര്‍ശനം. നികുതി പണം കൊണ്ട് ശമ്പളം വാങ്ങി ഭക്ഷണം കഴിച്ച് ഉദ്യോഗസ്ഥർ വായ് നോക്കി ഇരിക്കുകയാണെന്നും എം എം മണി ആരോപിച്ചു.

ഇടുക്കിയിലെ കമ്പംമെട്ട് സംയോജിത ചെക്ക് പോസ്റ്റ് ഉദ്ഘാടന വേദിയില്‍ ആണ് പരാമര്‍ശം അതിര്‍ത്തിയിലെ തമിഴ്‌നാടിന്റെ കടന്നു കയറ്റം തടയാന്‍ വനം വകുപ്പ് ഒന്നും ചെയ്യുന്നില്ല. ഇക്കാര്യത്തില്‍ തമിഴ്‌നാട് ഉദ്യോഗസ്ഥരരെ കണ്ടു പഠിക്കണം. കാശു കിട്ടുന്നിടത്തു നിന്നും വാങ്ങാന്‍ മാത്രം ആണ് ഉദ്യോഗസ്ഥര്‍ക്ക് താല്‍പര്യം. അതിര്‍ത്തിയിലെ ഉദ്യോഗസ്ഥരെ മുഴുവന്‍ മാറ്റണമെന്നും എം എം മണി ആവശ്യപ്പെട്ടു.

Post a Comment

0 Comments