മലപ്പുറം : മലപ്പുറത്ത് കണ്ണൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് യുവാവ് പിടിയിലായത്. കണ്ണൂര്‍ സ്വദേശി നിസാമുദ്ദീന്‍ ആണ് പിടിയിലായത്.
കാഞ്ഞങ്ങാട്- പത്തനംതിട്ട റൂട്ടില്‍ ഓടുന്ന ബസില്‍ വെച്ചാണ് സംഭവം.ഇന്നലെ രാത്രിയായിരുന്നു സംഭവം. ബസില്‍ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.
തുടര്‍ന്ന് യുവതി എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് വിവരം അറിയിച്ചു.ഇതോടെ ബസ് വളാഞ്ചേരിയില്‍ എത്തിയപ്പോള്‍ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയില്‍ നിന്നും പരാതി എഴുതി വാങ്ങുകയും ചെയ്തിട്ടുണ്ട്.
0 Comments